
വടകര: ഫാര്‍മസിസ്റ്റ് ഇല്ലാതെ ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടു കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് (കെപിപിഎ) വടകര ഹെഡ് പോസ്റ്റ്
ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന സമരം
കെപിപിഎ സംസ്ഥാന പ്രസിഡന്റ് കെ.വി.പങ്കജാക്ഷന് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ഔഷധങ്ങള്‍ ഡിസ്പെന്‍സ് ചെയ്യുന്നതുമായി ബസപ്പെട്ട് കൃത്യമായ നിയമ വ്യവസ്ഥകള്‍ നിലവിലുണ്ട്.
ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക് ആക്ട്, ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക് റൂള്‍സ്, ഫാര്‍മസി ആക്ട്, ഫാര്‍മസി പ്രാക്ടീസ് റെഗുലേഷന് തുടങ്ങിയ നിയമങ്ങള്‍ നിലവിലുള്ളപ്പോള്‍
പൊതുജനാരോഗ്യത്തെ ദോഷമായി ബാധിക്കുന്ന നിയമവിരുദ്ധ നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.
അമിതമായ ആന്റിബയോട്ടിക് ഉപയോഗം മൂലം ഇന്ത്യ ഇപ്പോള്‍ ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് എന്ന ഗുരുതര ഭീഷണി നേരിടുകയാണ്. യോഗ്യതയുള്ള ഫാര്‍മസിസ്റ്റിന്റെ മേല്‍നോട്ടം ഇല്ലാതെ മരുന്നുകളുടെ സംഭരണവും വിതരണവും അനുവദിക്കുന്നത് ഈ നിയന്ത്രണ ശ്രമങ്ങളെ ഗുരുതരമായി ദുര്‍ബലപ്പെടുത്തും. ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകളില്‍ ബ്രാന്ഡണ്ട് നാമത്തിലുള്ള മരുന്നുകള്‍ക്ക് പകരം ജനറിക് നാമത്തിലുള്ള മരുന്നുകള്‍ കൈകാര്യം ചെയ്യപ്പെടുമ്പോള്‍ ഔഷധ സാക്ഷരത നേടിയ ഫാര്‍മസിസ്റ്റുകള്‍
ഉണ്ടാകേണ്ടത് വളരെ നിര്‍ബന്ധമാണ്. ഒരോ വര്‍ഷവും രാജ്യത്തെ 4900 ഫാര്‍മസി കോളജുകളില്‍ നിന്ന് 3.7 ലക്ഷം ഫാര്‍മസി വിദ്യാര്‍ഥികള്‍ പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നുണ്ടെന്ന് അസോസിയേഷന് ചൂണ്ടിക്കാട്ടി.
ഏരിയ പ്രസിഡന്റ് രമ്യാ ജിനേഷ് അധ്യക്ഷയായി. കെപിപിഎ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജയന് കോറോത്ത് ജില്ലാ സെക്രട്ടറി എം.ഷെജിന്‍,എം.ടി. നജീര്‍, സുകുമാന്‍ ചെറുവത്ത്, കെ.എം.സുനില്‍കുമാര്‍, എം.ഷെറിന് കുമാര്‍, സി.സുമേഷ്, ദിലീപ് കുമാര്‍. കെ.എം എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി പി.അഫ്രാസ് സ്വാഗതം പറഞ്ഞു. മാര്‍ച്ചിന് സുനില്‍ കുമാര്‍.എ.പി, നാരായണ പ്രകാശ് വി.പി, അനുശ്രി.ആര്, സിജിന.പി, എം.ലിനു, സര്‍ഗാ രാജ്.ടി.പി എന്നിവര്‍ നേതൃത്വം നല്കി.















