നാദാപുരം: ചേലക്കാട് എല്‍പി സ്കൂള്‍ 101ാം വാര്ഷികാഘോഷത്തേടുനുബന്ധിച്ച് സംഘടിപ്പിച്ച കുട്ടികളുടെ പലഹാര മേള ശ്രദ്ധേയമായി. പഴം പൊരി, ഉള്ളിവട, ഉഴുന്ന് വട,
മസാലപ്പത്തല്, അട, കായപ്പോള, മുട്ടപ്പോള, ബോണ്ട, പഴം നിറച്ചത്, അരിയുണ്ട, പക്ക് വട, ഉന്നക്കായ, കുക്കറപ്പം, കുയ്യപ്പം, നെയ്യപ്പം, മീന്‍ കായ് മുതലായ വിഭവങ്ങള്‍ ‘അപ്പാണ്യം’ എന്ന പലഹാര മേളയില്‍ കുട്ടികള്‍ നിരത്തി വെച്ചു. വിദഗ്ധ പാചകക്കാരനും സപ്പോര്‍ട്ടിങ്ങ് ഗ്രൂപ്പ് ഭാരവാഹിയുമായ വിനീഷ് നാലു തെങ്ങില്‍ പലഹാര മേള ഉദഘാടനം ചെയ്തു. പിടിഎ പ്രസി. അനീഷ് കുമാര്‍, മാനേജര്‍ ഹമീദ് ഹാജി, സവിത.ടി.കെ, പ്രധാനാധ്യാപകന് ഇ.പ്രകാശന്, എംപിടിഎ പ്രസിഡന്റ് ടി.പി.ബീന, സുദീപ് മഞ്ഞിലോളി, നാണു കുനിയില്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ റീജ എന്നിവര്‍ പ്രസംഗിച്ചു.














