മുയിപ്പോത്ത്: വീട്ടിലെ അടുക്കളയില്‍ നിന്ന് വസ്ത്രത്തിന് തീപിടിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മുയിപ്പോത്ത്
പുളിയുള്ളതില്‍ മീത്തല്‍ നാരായണിയാണ് (64) മരിച്ചത്. മാര്‍ച്ച് രണ്ടിനായിരുന്നു ഭക്ഷണം പാകം ചെയ്യുന്നതിനിടയില്‍ അബദ്ധത്തില്‍ തീപിടിച്ചത്. ഭര്‍ത്താവ്: പരേതനായ കേളപ്പന്. മക്കള്‍: ഷൈമ, ശൈലേഷ് (ആര്‍ട്ടിസ്റ്റ്). മരുമകന്: അനില്‍ (കൊല്ലം). സഹോദരങ്ങള്‍: ശങ്കരന്, നാരായണന് വള്ളില്‍, ബാബു (കോടേരിച്ചാലില്‍).















