
വടകര: പ്രസിദ്ധമായ ലോകനാര്‍കാവ് ക്ഷേത്ര പൂരം മഹോത്സവം ഇന്ന് (ചൊവ്വ) കൊടിയേറുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉത്സവം
ഏപ്രില്‍ ഒന്നു വരെ നീണ്ടുനില്‍ക്കും. ഇന്നു രാത്രി 7.30നാണ് കൊടിയേറ്റം. ഇതിനു മുന്നോടിയായി വൈകുന്നേരം അഞ്ചിന് കലവറനിറയ്ക്കല്‍ ഉണ്ടായിരിക്കും. കൊടിയേറ്റത്തിനു ശേഷം ഷിജി മാറോളിയുടെ ഭജന്‍സ്. 25ന് രാവിലെ ഭഗവതിയുടെ ആറാട്ട്, വൈകുന്നേരം അഞ്ചിന് കാഴ്ചശീവേലി, രാത്രി ഏഴിന് മ്യൂസിക് നൈറ്റ്.
26ന് വൈകുന്നേരം അഞ്ചിന് കാഴ്ചശീവേലി, ഏഴിന് കഥകളി, തായമ്പക, വിളക്കിനെഴുന്നള്ളത്ത്. 27ന് രാവിലെ ഭഗവതിയുടെ ആറാട്ട്, വൈകുന്നേരം 6.30ന് ഹൃദയരാഗം. 28ന് രാവിലെ 10ന് ചാന്താട്ടം, 10.30ന് കോല്‍ക്കളി, വൈകുന്നേരം 6.30ന്
ഗ്രാമോത്സവം. 29ന് രാവിലെ ഭഗവതിയുടെ ആറാട്ട്, വൈകുന്നേരം നാലിന് കളരിപ്പയറ്റ്, രാത്രി ഏഴിന് ഉത്സവ് നൈറ്റ്. 30ന് രാവിലെ ഭഗവതിയുടെ ആറാട്ട്. വൈകുന്നേരം മൂന്നിന് ഓട്ടന്തുള്ളല്, നാലിന് ഇളനീര്‍വരവ്, ആറിന് നഗരപ്രദക്ഷിണം, 8.30ന് പാണ്ടിമേളം, പള്ളിവേട്ട. 31ന് രാവിലെ 11ന് അക്ഷരശ്ലോകസദസ്സ്, വൈകുന്നേരം 3.30ന് ചാക്യാര്‍കൂത്ത്, ആറിന് ആറാട്ടുബലി, ഒമ്പതിന് പാണ്ടിമേളം. ഏപ്രില്‍ ഒന്നിന് രാവിലെ ഉത്സവം സമാപിക്കും.
വാര്‍ത്താസമ്മേളനത്തില്‍ എക്സിക്യൂട്ടിവ് ഓഫീസര്‍ ടി.വി.രാമചന്ദ്രന്, സുരേഷ്കാവില്, സത്യന് മാരാത്ത്, പി.കെ.വേണു, എം.കെ.ബാബു എന്നിവര്‍ പങ്കെടുത്തു.
















