വടകര: സയ്യിദ് ഇബ്രാഹിം കോയ തങ്ങള്‍ രചിച്ച ‘കഥപറയുന്ന താഴെ അങ്ങാടി’ പുസ്തക പ്രകാശനം കെ.കെ.രമ എംഎല്‍എ നിര്‍വഹിച്ചു. ചടങ്ങില്‍ എം.സി വടകര അധ്യക്ഷത
വഹിച്ചു. ഡോ. സി.എം.കുഞ്ഞിമൂസ പുസ്തകം ഏറ്റുവാങ്ങി. എന്‍.വി.ഷഫ്നാസ് പുസ്തകം പരിചയപെടുത്തി. പരിപാടിയോടനുബന്ധിച്ച് ഇദ്ദേഹത്തിന്റ ചിത്ര പ്രദര്‍ശനവും നടന്നു. പ്രശസ്ത കലാകാരന് ഫിറോസ് ഹസ്സന് ഉദ്ഘാടനം ചെയ്തു. അഡ്വ. ശശി, സയ്യിദ് മശ്ഹൂര്‍ ആറ്റക്കോയ തങ്ങള്‍, എം.ഫൈസല്‍, എന്‍.പി.അബ്ദുല്ല ഹാജി, കെ.ടി.അബ്ദുറബ്ബ് നിസ്താര്‍, സയ്യിദ് ഇബ്രാഹിം കോയ തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രൊഫ. അബ്ദുല്‍ ഖാദര്‍ സ്വാഗതവും സി.ഷിജാര്‍ നന്ദിയും പറഞ്ഞു. സയാന് സലിം പ്രാര്‍ഥന നടത്തി. സംഘാടക സമിതി അംഗങ്ങളായ പ്രൊഫ. പി.വി.അബ്ദുല്ല, സി.കെ.അമീര്‍, സൈയിദ് ഹൈദ്രോസ്, വാജിദ് തങ്ങള്‍, ഷബീര്‍.വി, ഡോക്ടര്‍ അസ്ലം, സഫുവാന്‍, സവാദ്, സയ്യിദ് ശറഫുദ്ധീന്‍, ടീം വലിയവളപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്കി.















