
വടകര: ഫാര്‍മസിസ്റ്റുകള്‍ ഇല്ലാതെ ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടു ഫാര്‍മസിസ്റ്റ് സമരം. കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന് (കെപിപിഎ) സംസ്ഥാന വ്യാപകമായി
നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി വടകര ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് 25ന് 10 മണിക്ക് ഫാര്‍മസിസ്റ്റുകള്‍ മാര്‍ച്ചും ധര്‍ണയും നടത്തുന്നതാണെന്ന് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.















