വടകര: തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കാണുമ്പോള്‍ അക്രമം അഴിച്ചുവിട്ട് രക്ഷപ്പെടാന്‍ കഴിയുമോ എന്നാണ് സിപിഎം പരീക്ഷിക്കുന്നതെന്ന് കുറ്റ്യാടിയിലെ യുഡിഎഫ്
സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ല. പത്ത് ദിവസം മുന്‍പ് കണ്ണൂരില്‍ കെഎസ്യു പ്രവര്ത്തകന് കരിങ്കൊടി കാണിച്ചു എന്നു പറഞ്ഞ് തോടന്നൂരില്‍ രാത്രി വീടിന് ബോംബെറിഞ്ഞു. പ്രതികളെ പിടികൂടിയപ്പോള്‍ പ്രദേശത്തെ സിപിഎം നേതാക്കളാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അവിടെ ബോംബ് കൃഷി നടക്കുന്നു. അതിന്റെ ഭാഗമായാണ് ഇന്നലെ പെട്രോള്‍ ബോംബ് എറിഞ്ഞു യുഡിഎഫിന്റെ ബോര്‍ഡും പോസ്റ്ററും നശിപ്പിച്ചത്. പരാജയ ഭീതിയില്‍ നിന്നാണ് ഇതൊക്കെ ഉണ്ടാവുന്നത്. മണിയൂര്‍ തെരു ക്ഷേത്രത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ആരോ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്നൊക്കെ പറയുന്നത് അവാസ്തവമാണ്. അങ്ങനെ ഒരു സംഭവം മണിയൂരില്‍ ഉണ്ടായിട്ടില്ല. ഞാനും അന്ന് ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു. അവിടെ അങ്ങനെ ഒരു സംഭവവും ഞങ്ങളാരും കണ്ടിട്ടില്ല. അവിടെ പ്രശ്നം ഉണ്ടായിരുന്നെങ്കില്‍ സ്വാഭാവികമായും അവിടെയുള്ള സിപിഎമ്മുകാര്‍ എന്നെ വെറുതെ വിടില്ലായിരുന്നു. ഇതൊക്കെ ആസൂത്രിതമായി കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമമാണന്നും ജനം തള്ളിക്കളയുമെന്നും പാറക്കല്‍ അബ്ദുല്ല പറഞ്ഞു.















