തിരുവനന്തപുരം: സിപിഎം വിട്ട മുതിര്‍ന്ന നേതാക്കളായ ജി.സുധാകരനും ടി.കെ.ഗോവിന്ദനും വഞ്ചന കാട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുവരും
എതിരാളികളുമായി ചേര്‍ന്ന് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ചാനലിനു നല്കിയ അഭിമുഖത്തില്‍ ആരോപിച്ചു. ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെട്ട നേതാവാണ് സുധാകരന്‍. അദ്ദേഹത്തെ അവഗണിച്ചിട്ടില്ല. പക്ഷേ പാര്‍ട്ടി നിബന്ധനയോട് പൊരുത്തപ്പടാന്‍ സുധാകരന് കഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സുധാകരനെ താന്‍ മൂന്നു തവണ വിളിച്ചു, എടുത്തില്ല. അദ്ദേഹം തിരിച്ചു വിളിച്ചുമില്ല. താന്‍ വിളിച്ചില്ലെന്നാണ് സുധാകരന്‍ ജില്ലാ സെക്രട്ടറിയോടു പറഞ്ഞതെന്നും പിണറായി വിജയന്‍ പറഞ്ഞു. നല്ല പരിഗണനയാണ് എല്ലാ ഘട്ടത്തിലും അദ്ദേഹത്തിന് നല്‍കിയിട്ടുള്ളത്. അത്
അദ്ദേഹത്തിന് തന്നെ ബോധ്യമുള്ള കാര്യമാണ്. പിന്നെ പാര്‍ട്ടി കോണ്‍ഗ്രസ് എടുത്ത തീരുമാനം ആര്‍ക്കും മാറ്റാന്‍ കഴിയുന്നതല്ല. നിരവധി കഴിവുള്ള സഖാക്കള്‍ 75 വയസിന്റെ പ്രായ പരിധിമൂലം മാറിനില്‍ക്കുന്നുണ്ട്. അതില്‍ ഒരാള്‍ മാത്രമാണ് ജി.സുധാകരന്‍. അത് അവഗണനയല്ല. ഈ മാറ്റത്തിന്റെ സാഹചര്യം ഉള്‍ക്കൊള്ളാന്‍ കഴിയുക എന്നതാണ് പ്രാധാനം. അത് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ആളാണ് സുധാകരനെന്ന് പറയാന്‍ കഴിയില്ല, പക്ഷെ അദ്ദേഹത്തിന് അതുമായി പൊരുത്തപ്പെടാന്‍ പറ്റിയില്ല പിണറായി പറഞ്ഞു.















