
വടകര: രാഷ്ട്രീയ യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പ്രബീഷ് ആദിയൂരിന് രാഷ്ട്രീയ മഹിളാ ജനതാദള്‍ വടകര മണ്ഡലം കമ്മിറ്റി സ്വീകരണം നല്കി.
ആര്‍ജെഡി മണ്ഡലം പ്രസിഡന്റ് കെ.കെ. കൃഷ്ണന് ഉദ്ഘാടനം ചെയ്തു. മഹിള ജനത മണ്ഡലം പ്രസിഡന്റ് എം.സതി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി വിമല കളത്തില്‍, പ്രസാദ് വിലങ്ങില്‍, കെ.കെ. വനജ, രഞ്ജിത് കാരാട്ട്, ചോറോട് – ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത വിനോദ്, വടകര ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്ന എം.കെ, ബീജ, രാജിത പതേരി എന്നിവര്‍ സംസാരിച്ചു. ജൂണ്‍ 25 എം.കൃഷ്ണന് അനുസ്മരണം വടകരയില്‍ പാര്‍ട്ടി അടിയന്തരാവസ്ഥാ വിരുദ്ധദിനമായി ആചരിക്കുനതില് മുഴുവന്‍ മഹിളാ ജനത പ്രവര്‍ത്തകരും പങ്കെടുക്കാന്‍ തീരുമാനിച്ചു. മണ്ഡലം സെക്രട്ടറി ഉഷ ചാര്‍ത്തം കണ്ടി സ്വാഗതവും രേവതി പെരുവാണ്ടിയില്‍ നന്ദിയും പറഞ്ഞു.
















