വടകര: ദേശശബ്ദം പബ്ലിക്കേഷന്‍സ് ആഭിമുഖ്യത്തില്‍ സ്വതന്ത്ര ശബ്ദം മാസിക പുനഃപ്രസിദ്ധീകരിച്ചു. ലോക വനിതാ ദിനത്തില്‍ നടന്ന ചടങ്ങ് തദ്ദേശ സ്വയം ഭരണ
വകുപ്പിലെ ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടി.ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. സാഹിത്യകാരന്‍ രാജാറാം തൈപ്പള്ളി മാസിക രാജന്‍ അരുണാലയത്തിന് നല്‍കി പ്രകാശനം ചെയ്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു, അജിത മുക്കാളി, ഹരി വേങ്ങാട്, ബിഷ്മിലാ.പി.ടി, വി.പി.പ്രമോദ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. പുതുമുഖ കവികള്‍ക്ക് അവസരം നല്‍കി 1001 നക്ഷത്രങ്ങള്‍ എന്ന പേരില്‍ 1000 കവിതകളുടെ സമാഹരണം ഉടന്‍ പുറത്തിറക്കും.















