
പാലക്കാട്: മുൻ എംഎൽഎ പി.കെ.ശശിയെ സിപിഎമ്മിൽ നിന്നു പുറത്താക്കി. വിമത കൺവെൻഷനിൽ സിപിഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ അട
ക്കം രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ രണ്ട് കൊല്ലമായി പാർട്ടിയിൽ നിന്ന് വിട്ടു നിന്ന ശേഷമാണ് വിമത കൺവെൻഷനിൽ പി.കെ. ശശി പങ്കെടുത്തത്.
ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെതിരെ ശക്തമായ ആരോപണമാണ് പി.കെ. ശശി ഉന്നയിച്ചിരിക്കുന്നത്. ഇതേസമയം തനിക്കെതിരെയുള്ള ആരോപണം ശശി
തെളിയിച്ചാൽ പർട്ടിയിൽ നിന്നു പുറത്തു പോകുമെന്ന് സുരേഷ് ബാബു പറഞ്ഞു.
‘നേരെ മറിച്ച് പി.കെ ശശി അതിന് തയാറാവുമോ?.നിലവില്‍ അയാള്‍ക്കെതിരെ തന്റെ കൈയില്‍ തെളിവില്ല. വീണ്ടും നടപടി സ്വീകരിച്ച് തിരുത്തി തിരിച്ചുവരുന്ന സ്വഭാവക്കാരനായിരുന്നല്ലോ ശശി. എസ്എഫ്ഐ കാലം മുതല്‍ അതാണ് അദ്ദേഹത്തിന്റെ ശീലം. അതുകൊണ്ട് തന്നെ ഇത്തരം ആരോപണങ്ങളെ താന്‍ മുഖവിലക്കെടുക്കുന്നില്ല’.’- സുരേഷ് ബാബു വ്യക്തമാക്കി. അതേസമയം, ദീര്‍ഘകാലമായി തുടര്‍ന്നുവന്നിരുന്ന സിപിഎം ബന്ധം അവസാനിപ്പിച്ചുവെന്നും മാനസിക പ്രയാസം നേരിടുന്നുവെന്നും പി.കെ. ശശി പ്രതികരിച്ചു.
















