
വടകര: ചോറോട് രാമത്ത് പുതിയ കാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം കൊടിയേറി. ഉത്സവം ഏഴ് വരെ നീണ്ടുനില്‍ക്കും.
കൊടിയേറ്റത്തിനു മുന്നോടിയായി കലവറ നിറക്കല്‍ ഘോഷയാത്രകള്‍ നടന്നു. മാങ്ങോട്ട് പാറയില്‍ നിന്നു മഠത്തില്‍ മുക്ക് വഴിയും മണിയാറത്ത് മുക്കില്‍ നിന്നു വൈക്കിലശ്ശേരി തെരുവഴിയും മലോല്‍ മുക്കില്‍ സംഗമിച്ച ശേഷം ക്ഷേത്ര തിരുമുറ്റത്തെത്തി. ക്ഷേത്ര പൂജാസാധനങ്ങളും പ്രസാദ ഊട്ടിനാവശ്യമായ അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും ഭക്ത ജനങ്ങള്‍ ക്ഷേത്ര തിരുമുമ്പില്‍ സമര്‍പ്പിച്ചു. രാത്രി 8 മണിക്ക് ഭക്തജനങ്ങളുടെ നിറസാന്നിധ്യത്തില്‍ കൊടിയേറ്റം നടന്നു. അഷ്ടമംഗല്യ പൂജ, വെറ്റില കൊടുക്കല്‍ തോറ്റംവരവ്, കുളിച്ചെഴുന്നള്ളത്ത് നൃത്തം (കൂടിയാട്ടം), വെള്ളാട്ടങ്ങള്‍, ഗുരുതി എന്നിവ നടന്നു. വ്യാഴാഴ്ച പുലര്‍ച്ചെ നരമ്പില്‍ ഭഗവതി തിറ, 6 മണി കണ്ണങ്ങാട്ട് ഭഗവതി തിറ, പുലിയൂര്‍ കാളി തിറ, ഉച്ചക്ക് പ്രസാദ ഊട്ട്, ഉച്ച തോറ്റം, കൂടിയാട്ടം, വെള്ളാട്ടം, തിറകള്‍, പ്രസാദ ഊട്ട്, നിരവധി ടിവി, ചാനല്‍ ഷോകളിലെ കലാകാരമാര്‍ അണിനിരന്നുകൊണ്ട് കലാര്‍പ്പണ കോഴിക്കോട് അവതരിപ്പിക്കുന്ന മെഗാ ഷോ എന്നിവ നടക്കും.















