
അഴിയൂര്‍: തണ്ണീര്‍തടങ്ങള്‍ വ്യാപകമായി മണ്ണിട്ട് നികത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കണമെന്ന് അഴിയൂര്‍ പഞ്ചായത്ത് കാര്‍ഷിക വികസന
സമിതി ആവശ്യപ്പെട്ടു. തണ്ണീര്‍തടങ്ങള്‍ നികത്തുന്ന ലോബികള്‍ക്ക് എതിരെ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. കൃഷി ഭവനില്‍ ഒഴിഞ്ഞ് കിടക്കുന്ന കൃഷി അസിസ്റ്റന്‍ഡ് തസ്തികയിലേക്ക് ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യമുയര്‍ന്നു. ജീവനക്കാരുടെ അഭാവം മൂലം ഓഫീസ് പ്രവര്‍ത്തനം താളം തെറ്റുന്നതായി സമിതി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ലീല, വൈസ് പ്രസിഡണ്ട് രമ്യ കരോടി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ശ്രീധരന്‍, കൃഷി ഓഫീസര്‍ പി.എസ്.സ്വരൂപ്, പി.ബാബുരാജ്, പ്രദീപ് ചോമ്പാല, കെ.എ.സുരേന്ദ്രന്‍, സി.എം.സജീവന്‍, കെ.വി.രാജന്‍, പി.സുരേഖ, കെ.പി.രവിന്ദ്രന്‍, ഇ.ടി.കെ.പ്രഭാകരന്‍, പി.കെ.കാസിം, വി.പി.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.















