
വടകര: ആരോഗ്യമന്ത്രിയുടെ നുണപ്രചരണങ്ങളെ മറയാക്കി വടകര മേഖലയില്‍ സിപിഎം അക്രമം അഴിച്ചു വിടുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല
കുറ്റപ്പെടുത്തി. ചോറോട് ഗ്രാമപഞ്ചായത്ത് അംഗം രാജേഷ്, മകനും കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റുമായ കാര്‍ത്തിക് എന്നിവരുടെ വീട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ റീത്ത് വെച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം കെ.എസ്.യു ജില്ലാ സെക്രട്ടറി ബിതുല്‍ ബാലന്റെ വീടിന് നേരെ ബോംബ് എറിഞ്ഞത് ആദ്യം സോഷ്യല്‍ മീഡിയ വഴി ആദരാഞ്ജലി നേര്‍ന്നിട്ടായിരുന്നു. ഈ അപകടം പിടിച്ച കളി അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറാകണമെന്നും അല്ലെങ്കില്‍ പാര്‍ട്ടി ഓഫീസിലായിരിക്കും റീത്ത് വെക്കേണ്ടി വരികയെന്നും പാറക്കല്‍ അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.
















