
ടെഹ്‌റാന്‍: ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ ഭാര്യ മന്‍സൂറ ഖൊജാസ്‌തേ ഇസ്രയേല്‍-യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ചത്തെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇവര്‍ മരണപ്പെട്ടതായി ഇറാന്‍
മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഔദ്യോഗിക വസതിയിലാണ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്. ഖമനേയിയുടെ മകളും മരുമകനും പേരക്കുട്ടികളും കൊല്ലപ്പെട്ടിരുന്നു. മന്‍സൂറ ഖൊജാസ്‌തേക്ക് ഗുരുതര പരിക്കേറ്റിരുന്നു.
ഖമനേയിയും ഖൊജാസ്തേയും 1964ലാണ് വിവാഹിതരായത്. ദമ്പതികള്‍ക്ക് ആറ് കുട്ടികളുണ്ട്. പൊതുപരിപാടികളില്‍ പങ്കെടുക്കാതെയും പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെടാതെയും വീട്ടില്‍തന്നെ ഒതുങ്ങികൂടുന്ന ശീലമായിരുന്നു ഖൊജാസ്തേയുടേത്.
















