
വടകര: വടകര കുടുംബകോടതി മന്ദിരം ഇന്ന് (ഞായര്‍) വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പിക്കും. വടകര ടൗണില്‍ അഞ്ചുവിളക്കിനും ഗാന്ധി
പ്രതിമയ്ക്കും സമീപം കോടതി സമുച്ചയത്തിന് അരികിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കുടുംബകോടതി മന്ദിരം.
9.2 കോടി രൂപ ചെലവില്‍ പണിത മൂന്നുനില കെട്ടിടത്തില്‍ കോടതി നടപടികള്‍ക്കുള്ള സൗകര്യത്തിനു പുറമെ, അഭിഭാഷകര്‍ക്കായി വിപുലമായ ലൈബ്രറി, ബാര്‍
അസോസിയേഷന്‍ ഹാള്‍, കൗണ്‍സലിംഗ് റൂം, റെക്കാര്‍ഡ് റൂം തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്.
ദമ്പതികള്‍ക്കിടയിലെയും കുടുംബങ്ങള്‍ക്കിടയിലെയും പ്രശ്‌നങ്ങള്‍ക്ക് നിയമവും കരുണയും സമന്വയിപ്പിച്ചുള്ള പരിഹാരമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് കുടുംബ കോടതി സംവിധാനം. 2009ല്‍ ആരംഭിച്ച വടകര കുടുംബ കോടതിയില്‍ വടകര, കൊയിലാണ്ടി താലൂക്കുകളിലെ കേസുകളാണ് കൈകാര്യം ചെയ്യുന്നത്.
ഇന്ന് വൈകുന്നേരം നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെന്‍
സെന്‍ അധ്യക്ഷത വഹിക്കും. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ്, ജസ്റ്റിസ് കെ.നടരാജന്‍, ജസ്റ്റിസ് സി.പ്രദീപ്കുമാര്‍, മന്ത്രി പി.എ.മുഹമ്മദ് റിയാസ്, ഷാഫി പറമ്പില്‍ എംപി, എംഎല്‍എമാരായ കെ.കെ.രമ, ഇ.കെ.വിജയന്‍, കെ.പി.കുഞ്ഞമ്മദ്കുട്ടി, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി.ശശി തുടങ്ങിയവര്‍ പങ്കെടുക്കും.
ഇതു സംബന്ധിച്ച് ബാര്‍ അസോസിയേഷന്‍ വിളിച്ച്‌ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് അഡ്വ.കെ.എം.രാംദാസ്, സെക്രട്ടറി കെ.കെ.സാജിര്‍, സി.പി.പ്രേംഭാസ് ബാബു, കെ.ഷാജീവ്, വി.കെ.ഫൗസിയ, കെ.ആര്‍.ജസ്ജിത്ത് എന്നിവര്‍ പങ്കെടുത്തു.
















