
വടകര: കണ്ടക്ടറെ ആക്രമിച്ച പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സിപിഐ പ്രവര്‍ത്തകര്‍ വടകര പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സിപിഐ കുന്നുമ്മല്‍ ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച്് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി. സുരേഷ് ബാബു
ഉദ്ഘാടനം ചെയ്തു.
ഡിസംബര്‍ 31 ന് കാലത്താണ് വടകര പുതിയ സ്റ്റാന്റില്‍ ബസ് കണ്ടക്ടറും സിപിഐ മുറുവശേരി ബ്രാഞ്ച് സെകട്ടറിയുമായ എം.പി.ദിവാകരന്‍ ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേല്‍പിച്ച് ഒരാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ദിവസങ്ങളോളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ദിവാകരന്‍.
പ്രതിയെ അന്വേഷിച്ച് കണ്ടെത്താന്‍ വടകര പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇ.കെ.വിജയന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സിപിഐ നേതാക്കള്‍ ഒന്നര മാസം മുമ്പ്
റൂറല്‍ എസ്പിക്ക് നിദേവനം നല്‍കിയിരുന്നു. സംഭവം നടന്ന് രണ്ട് മാസമായിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സിപിഐ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് സഘടിപ്പിച്ചത്.
സ്റ്റേഷനു സമീപം മാര്‍ച്ച് പോലീസ് തടയുകയായിരുന്നു. ടി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. റീന സുരേഷ്, സി രാമകൃഷ്ണന്‍, വിവി പ്രഭാകരന്‍, കെ ചന്ദ്ര മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. മാര്‍ച്ചിന് എം പി കുഞ്ഞിരാമന്‍, ഹരികൃഷ്ണ, സി പി ബാലന്‍, വി പി നാണു, റീജ അനില്‍, പി ഷര്‍മിള, പി ലീല, സി സി രവീന്ദ്രന്‍, ടി പി രാജീവന്‍, വിവേക് മുറുവശേരി എന്നിവര്‍ നേതൃത്വം നല്‍കി.
















