വടകര: ലോകത്തിന് തന്നെ മാതൃകയായ കേരളത്തിലെ പൊതുജനാരോഗ്യ രംഗത്തെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നതെന്ന് സിപിഐ
സംസ്ഥാന എക്്‌സിക്യൂട്ടീവ് അംഗം വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിക്കുകയാണ്. കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ നിക്ഷേപം നടത്തിയിട്ടുള്ള കോര്‍പ്പറേറ്റ് കമ്പനികളും അവരുടെ താല്പര്യ സംരക്ഷകരുമാണ് ഈ നീക്കത്തിന് പിന്നില്‍. കോര്‍പ്പറേറ്റ് കമ്പനികളുടെ താല്പര്യം സംരക്ഷിക്കുന്ന നിലപാടാണ് കേരളത്തിലെ യുഡിഎഫും ബിജെപിയും സ്വീകരിക്കുന്നതെന്നും വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. കേരളത്തിന്റെ ഭാവി വികസനം ഉറപ്പുവരുത്താനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരാനും എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നാമതും
അധികാരത്തില്‍ വരണമെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ കുറ്റ്യാടി മണ്ഡലം തെരഞെടുപ്പ് കണ്‍വന്‍ഷന്‍ ആയഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുനില്‍കുമാര്‍. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. പി.ഗവാസ്, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ആര്‍.സത്യന്‍, രജീന്ദ്രന്‍ കപ്പള്ളി, മണ്ഡലം സെക്രട്ടറി അഡ്വ. കെ.പി.ബിനൂപ്, ജില്ലാ കൗണ്‍സില്‍ അംഗം കെ.പി.പവിത്രന്‍, എന്‍.എം.വിമല, ടി.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.















