
പേരാമ്പ്ര: പേരാമ്പ്ര മുതുവണ്ണാച്ചയില്‍ സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റു. 49 കാരനായ ദിനേശനാണ് വെട്ടേറ്റത്. മൂന്നംഗ സംഘമാണ് ഇന്നലെ രാത്രി നടന്ന ആക്രമണത്തിനു പിന്നില്‍. തലക്കും കൈകള്‍ക്കും പരിക്കേറ്റ ദിനേശനെ ആദ്യം ഇഎംഎസ് സഹകരണ
ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കുറ്റ്യാടിയിലെ കട അടച്ച് ബൈക്കില്‍ വെളുത്തപറമ്പത്ത് നിന്ന് മുതുവണ്ണാച്ചക്കുള്ള റോഡിലൂടെ പാറക്കെട്ടിലെ വീട്ടിലേക്ക് പോകുമ്പോള്‍ വഴിയില്‍വെച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയാണ് ദിനേശന്‍ രക്ഷപ്പെട്ടത്. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഎം ആരോപിച്ചു. പ്രദേശത്ത് കഴിഞ്ഞ വര്‍ഷമുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഈ അക്രമമെന്നു കരുതുന്നു.
















