കൊയിലാണ്ടി: ക്ഷേത്രം ഉള്‍പ്പെടുന്ന വയലിനു തീപിടിച്ചത് പരിഭ്രാന്തി പരത്തി. തീയണക്കാനെടുത്തത് നാല് മണിക്കൂര്‍ നീണ്ട പരിശ്രമം. തിങ്കളാഴ്ച ഉച്ച
തിരിഞ്ഞാണ് കൊയിലാണ്ടി മുചുകുന്ന് ഹില്‍ബസാറിനടുത്തുള്ള ഇടവലത്ത് താഴെ മണ്ണില്‍ ക്ഷേത്രത്തിനു സമീപത്തെ വയലിന് തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ മണിക്കൂറുകള്‍ നീണ്ട അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. പത്ത് ഏക്കര്‍ പ്രദേശത്ത് പിടിച്ച തീ പൂര്‍ണമായും നാട്ടുകാരുടെ സഹായത്തോടു കൂടി അണച്ചു. ഫയര്‍ഫോഴ്സ് വാഹനം എത്താതിരുന്ന വയല്‍ പ്രദേശത്ത് ഫയര്‍ ബീറ്റര്‍ ഉപയോഗിച്ച് അടിച്ചും തൊട്ടടുത്ത വീടുകളില്‍ നിന്നും കുളങ്ങളില്‍ നിന്നും പൈപ്പ് ഉപയോഗിച്ച് വെള്ളം എത്തിച്ചുമാണ് തീ നിയന്ത്രണവിധേയമാക്കിയത്. സ്റ്റേഷന് ഓഫീസര്‍ ബിജു.വി.കെ യുടെ നേതൃത്വത്തില്‍ എഎസ്ടിഒ പി.എം.അനില്‍കുമാര്‍, എസ്എഫ്ആര്‍ഒ രാജുമോന്.ടി, എഫ്ആര്‍ഒമാരായ കെ.എന്‍.രതീഷ്, ഇ.എം.നിധിപ്രസാദ്, സാരംഗ്, ഇ.കെ.നിതിന്‍ രാജ്, നവീന്‍, ഹോം ഗാര്‍ഡുമാരായ പ്രദീപന്, പ്രതീഷ് എന്നിവര്‍ ദൗത്യത്തില്‍ ഏര്‍പ്പെട്ടു.















