
കക്കട്ടില്‍: അമ്പലക്കുളങ്ങര ശ്രീ പാര്‍വ്വതി പരമേശ്വര ക്ഷേത്രത്തിലെ പള്ളിവേട്ട
ഭക്തിസാന്ദ്രമായി. രാത്രി എട്ടു മണിയോടെ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട എഴുന്നള്ളത്ത് വിവിധ ഭാഗങ്ങളില്‍ വിളക്കുകള്‍ തെളിയിച്ചും വര്‍ണങ്ങള്‍ തീര്‍ത്തും കരിമരുന്നു പ്രയോഗത്തോടെയും ഭക്തജനങ്ങള്‍ സ്വീകരിച്ചു.
ക്ഷേത്ര കമ്മിറ്റി, ഉത്സവ കമ്മിറ്റി, മാതൃസമിതി അംഗങ്ങളും പള്ളിവേട്ടയില്‍ അണിനിരന്നു. രാത്രി
വൈകി ക്ഷേത്രത്തില്‍ തിരച്ചെത്തി. ഞായറാഴ്ച ആറാട്ട് സദ്യയോടെ ഉത്സവം സമാപിക്കും ഞായറാഴ്ച മഹാശിവരാത്രി ആഘോഷങ്ങള്‍ നടക്കും.
















