വടകര: മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ 1988 ബാച്ച് പൂര്‍വ വിദ്യാര്‍ഥി കൂട്ടായായ ‘പത്തരമാറ്റ്’ നാലാം വാര്‍ഷികാഘോഷത്തില്‍ വിവിധ തുറകളില്‍
അംഗീകാരം നേടിയവരെ ആദരിച്ചു. വാര്‍ഷികാഘോഷം കുറ്റ്യാടി സബ് ഇന്‍സ്‌പെക്ടര്‍ രമേശന്‍ നീലിയത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എം.അംബുജാക്ഷന്‍ അധ്യക്ഷത വഹിച്ചു. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട വി.പി.റിഷാദ്, സിന്ധു കളിച്ചാട്ട്, മികച്ച ബിഎല്‍ഒ ആയി തെരഞ്ഞെടുക്കപ്പെട്ട ശശികുമാര്‍ ആയാടത്തില്‍, കെഎസ്ആര്‍ടിസി വടകര ഡിപ്പോയിലെ മികച്ച ഡ്രൈവര്‍ പുരസ്‌കാരം നേടിയ ദിനേശന്‍ മമ്മള്ളി എന്നിവരെ ആദരിച്ചു. മണി മാരാത്ത്, എം.ഇ.സ്മിത, കെ.കെ.ബാബു, ടി.ടി.ശോഭ, കെ.ടി.സുധീഷ് എന്നിവര്‍ സംസാരിച്ചു. പ്രശസ്ത നാടന്‍ പാട്ട് കലാകരന്‍ ഭരതന്‍ കുട്ടോത്ത് നാടന്‍ പാട്ട് അവതരിപ്പിച്ചു.















