
നാദാപുരം: രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ. പേരാമ്പ്ര കല്‍പത്തൂര്‍ തട്ടാന്‍കണ്ടി ദാമോദരനെയാണ് (62)
നാദാപുരം പോക്സോ കോടതി ശിക്ഷിച്ചത്. ആറ് വര്‍ഷം കഠിന തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ.
കല്യാണ വീട്ടില്‍ വച്ച് പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നായിരുന്നു കേസ്. കുട്ടി ഈ വിവരം സ്‌കൂള്‍ അധ്യാപികയെ അറിയിക്കുകയും അധികൃതര്‍ പേരാമ്പ്ര പോലീസിന് വിവരം കൈമാറുകയുമായിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് എസ്ഐ സജി അഗസ്റ്റില്‍, എഎസ്ഐ ശ്രീജ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയും ചെയ്തു. കോടതിയില്‍ ഒന്‍പത് സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.
















