ദുബൈ: കേരളത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായ പങ്കുവഹിച്ചവരാണ് പ്രവാസി മലയാളികളെന്ന് എം.എന്‍.കാരശ്ശേരി. പുരുഷന്മാരെ പോലെ ഈ വളര്‍ച്ചയില്‍
സ്ത്രീകളുടെ പങ്കും വിലപ്പെട്ടതാണ്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള സ്ത്രീകളുടെ കുടിയേറ്റം കേരളത്തിന്റെ അടിത്തട്ടിലെ സാമൂഹ്യ ജീവിതത്തെ സ്വാധീനിച്ചതാണെന്നും കാരശ്ശേരി പറഞ്ഞു. ദുബൈ വടകര എന്‍ആര്‍ഐ സംഘടിപ്പിച്ച കടത്തനാട് സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ കാരശ്ശേരി മാഷും കുട്ടികളും എന്ന ഒന്നാമത്തെ സെഷനില്‍ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടില്‍ മോഡറേറ്ററായി. തുടര്‍ന്ന് ”കടല്‍ കടന്ന കേരളം” എന്ന വിഷയത്തില്‍ കാരശ്ശേരി പ്രഭാഷണം നടത്തി. പ്രഭാഷണത്തിന് ശേഷം നടന്ന സംവാദത്തില്‍ പ്രസിഡന്റ് ഇക്ബാല്‍ ചെക്യാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രമല്‍ നാരായണന്‍ സ്വാഗതം പറഞ്ഞു. പ്രഥമ കടത്തനാട്ട് മാധവിയമ്മ പുരസ്‌കാരം കവിയും പ്രഭാഷകനുമായ കെ.ഗോപിനാഥന് കാരശ്ശേരി സമ്മാനിച്ചു. കേഷ് അവാര്‍ഡ് അഡ്വക്കേറ്റ് അസീസ് തുലേരി നല്‍കി. തുടര്‍ന്ന് ഓര്‍മക്കുറിപ്പ് രചനാ മത്സരത്തില്‍ വിജയികളായ ഫാത്തിമ ദോഫാര്‍, രമേഷ് പെരുമ്പിലാവ്, അനസ് മാള എന്നിവര്‍ക്ക് കാരശ്ശേരി പുരസ്‌കാരവും ഭാസ്‌കരന്‍.കെ.പി, പുഷ്പജന്‍ എന്നിവര്‍
പ്രശസ്തി പത്രവും നല്‍കി. ഓര്‍മത്തുരുത്ത് എന്ന പുസ്തകത്തിന്റെ പ്രകാശനം സുലൈമാന്‍ മതിലകത്തിന് നല്‍കി കാരശ്ശേരി നിര്‍വഹിച്ചു. ബഷീര്‍ തിക്കോടി പുസ്തകം പരിചയപ്പെടുത്തി. 2025ലെ എന്‍ആര്‍ഐ കൂട്ടായ്മയുടെ മികച്ച പ്രവര്‍ത്തകനുള്ള പുരസ്‌കാരം സുഷീല്‍ കുമാറിന് കാരശ്ശേരി നല്‍കി. പരിപാടിയില്‍ കടത്തനാട് മാധവിയമ്മ പുരസ്‌കാരത്തെക്കുറിച്ച് കെ.എം.പാറക്കടവും രചനാ മത്സരത്തെക്കുറിച്ച് ഇ.കെ.ദിനേശനും പുസ്തക പ്രസാധനത്തെക്കുറിച്ച് മനോജ്.കെ.വിയും വിശദീകരിച്ചു. ജിജു കാര്‍ത്തികപള്ളി, ചന്ദ്രന്‍ കൊയിലാണ്ടി, ഷാജി.എ.എം, മൊയ്ദു പേരാമ്പ്ര എന്നിവര്‍ നേതൃത്വം നല്‍കി. മുഹമ്മദ് ഏറാമല നന്ദി പറഞ്ഞു.















