കൊയിലാണ്ടി: കൊയിലാണ്ടി ചേലിയയില്‍ പോലീസിന്റെ നേതൃത്വത്തില്‍ വന്‍ റെയ്ഡ്. ചേലിയ തറക്ക് താഴ റോഡില്‍ എട്ട് കന്നാസുകളിലായി സൂക്ഷിച്ച 200 ലിറ്റര്‍ വാഷ് കൊയിലാണ്ടി പോലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു റെയ്ഡ്. പോലീസ് എത്തുന്ന വിവരം അറിഞ്ഞ് നിരവധി കന്നാസുകള്‍ പുഴയിലേക്ക് മറിച്ചതായി പോലീസ് പറഞ്ഞു.
എസ്ഐ ജിതേഷ്, എസ്സിപിഒമാരായ വി.എം ഗംഗേഷ്, എം.വി.ദിലീപ്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വിഷു ആഘോഷത്തിന്റെ ഭാഗമായി റെയ്ഡ് ശക്തമാക്കുമെന്ന് സിഐ മെല്വിന് ജോസ് പറഞ്ഞു. കൂടാതെ ബ്രൗണ്‍ഷുഗര്‍, എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ മാരക ലഹരി വസ്തുക്കള്‍ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി പോലീസ് പറഞ്ഞു. കൊയിലാണ്ടി സ്റ്റേഡിയത്തില്‍ യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ്. വരും ദിവസങ്ങളിലും റെയ്ഡ് തുടരാനാണ് പോലീസ് നീക്കം.