വടകര: സെന്‍ട്രല്‍ യൂനിവേഴ്സിറ്റി ഓഫ് പഞ്ചാബില്‍ നിന്ന് എംഎസ്സി ഫിസിക്സ് പരീക്ഷയില്‍ ഒന്നാം റാങ്കും സ്വര്‍ണ മെഡലും കരസ്ഥമാക്കിയ മഞ്ജിമാ സുധീറിന് താലൂക്ക് ജനനന്മ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ സ്വീകരണം നല്കി.
ചടങ്ങ് ഗാനരചയിതാവ് ഇ.വി.വത്സന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് ഹരീന്ദ്രന്‍ കരിമ്പനപ്പാലം അധ്യക്ഷത വഹിച്ചു. മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് എം. അബ്ദുള്‍ സലാം ഉപഹാര സമര്‍പ്പണം നടത്തി. വി.പി പത്മനാഭന്, വി.പി സര്‍വോത്തമന്‍, മോഹനന് പുത്തൂര്‍, പി.രവീന്ദ്രന്, ഷീല പത്മനാഭന്, മോഹനന് കുരിയാടി, ബിജുല്‍ ആയാടത്തില്‍, ഹീര, സജിലാവിനോദ്, മോഹനന് വള്ളിക്കാട് എന്നിവര്‍ സംസാരിച്ചു. വടകര ജനതാ റോഡ് വള്ളില്‍ സുധീറിന്റെയും സബിനയുടെയും മകളാണ് മഞ്ജിമാ സുധീര്‍.