കുറ്റ്യാടി: കാലടി സംസ്കൃത സര്‍വ്വകലാശാലയില്‍ നിന്നു എം.എ ഭരതനാട്യത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ നന്ദന ദിനേശിന് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അനുമോദനം. നടുപ്പൊയില്‍ മേഖല കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ചടങ്ങില്‍ കുറ്റ്യാടി ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉപഹാരം നല്കി. കക്കോട്ട്കണ്ടിയില് ദിനേശന്റെയും ഉഷയുടെയും മകളാണ് നന്ദന.
എന്‍.പി.ദിനേശന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് പി.കെ.സുരേഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ടി.സുരേഷ് ബാബു, എസ്.ജെ.സജീവ് കുമാര്‍, എന്‍.സി.കുമാരന്, കെ.കെ.ജിതിന്, ആനന്ദ് കൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.