വടകര: പാലയാട് അഗ്രികള്‍ച്ചര്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക പ്രസിഡന്റും കോണ്‍ഗ്രസ് നേതാവും സാംസ്കാരികപ്രവര്‍ത്തകനുമായിരുന്ന എന്‍.പി.ശ്രീധരന്റെ ഒന്നാം ചരമവാര്‍ഷികദിനം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. അനുസ്മരണ സമ്മേളനം ഡിസിസി ജനറല്‍ സിക്രട്ടറിയും വടകര സര്‍ക്കിള്‍ സഹകരണ യൂണിയന് അംഗവുമായ ബാബു ഒഞ്ചിയം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് വി.കെ.നാരായണന് അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ പ്രമോദ് മൂഴിക്കല്‍, കെ.പി.രാജഗോപാലന്‍, സജീവന് നാറാണത്ത്, വി.പി. സുരേന്ദ്രന്, ശ്രീധരന് കുനിയില്‍, കെ.വി.രവി എന്നിവര്‍ പ്രസംഗിച്ചു. സംഘം വൈസ് പ്രസിഡന്റ് എം.കെ.ഹമീദ് സ്വാഗതവും ഷിജിന കുനിയില്‍ നന്ദിയും പറഞ്ഞു.