വടകര: അധ്യാപകനും സാക്ഷരതാ പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകനും കുരിക്കിലാട് മദ്രസ കമ്മിറ്റി സെക്രട്ടറിയും പൗരപ്രമുഖനുമായിരുന്ന കുനിയില്‍ മുഹമ്മദിന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു. കുരിക്കിലാട് ഡോ. റാം മനോഹര്‍ ലോഹ്യ ഗ്രന്ഥാലയം ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണം ചോറോട് ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ഒ.എം.അസീസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് ശ്രീജേഷ് നാഗപ്പള്ളി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സി.നാരായണന്, കെ.പി.കരുണന്, രാജേഷ് ചോറോട്, കുരിക്കിലാട് ദാറുസ്സലാം മദ്രസ സദര്‍ ഖാദര്‍ മൗലവി, ഷംസുദ്ദീന് മുഹമ്മദ് നടുക്കണ്ടി, പി.സുരേഷ്, എ.അബ്ദുള്‍ ഷഹനാസ്, കാസിം മലയില്‍, എന്‍.എം.പ്രസാദ്, രജീഷ് പയനുള്ള പറമ്പത്ത് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി വിനോദന്‍ എന്‍.എം സ്വാഗതവും വൈസ് പ്രസിഡന്റ് പ്രകാശന് നാളോന്റവിട മീത്തല്‍ നന്ദിയും പറഞ്ഞു