ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള 17 എംപിമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി. രാജ്മോഹന്‍ ഉണ്ണിത്താന്, കെ.സുധാകരന്, എം.കെ.രാഘവന്, ഇ.ടി.മുഹമ്മദ് ബഷീര്‍, ഷാഫി പറമ്പില്‍, അബ്ദുസമദ് സമദാനി, വി.കെ.ശ്രീകണ്ഠന്, കെ.രാധാകൃഷ്ണന്, ബെന്നി ബെഹനാന്, ഹൈബി ഈഡന്, ഡീന്‍ കുര്യാക്കോസ്, ഫ്രാന്‍സിസ് ജോര്‍ജ്, കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, എന്‍.കെ.പ്രേമചന്ദ്രന് എന്നിവരാണ് ആദ്യദിവസം എംപിമാരായി സത്യപ്രതിജ്ഞ ചൊല്ലിയത്.
വിദേശ സന്ദര്‍ശനം നടത്തുന്നതിനാല്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ ചെയ്യുക. വയനാട് മണ്ഡലം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്നുള്ള എംപിയായിട്ടായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക. കേന്ദ്ര സഹമന്ത്രി കൂടിയായ തൃശ്ശൂര്‍ എംപി സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ രാവിലെ പൂര്‍ത്തിയായിരുന്നു.
മലയാളത്തിലാണ് ഭൂരിഭാഗം എംപിമാരും സത്യവാചകം ചൊല്ലിയത്. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചായിരുന്നു കോണ്‍ഗ്രസ് എംപിമാരുടെ സത്യപ്രതിജ്ഞ. ഷാഫി പറമ്പില്‍, കെസി വേണുഗോപാല്‍, എന്‍കെ പ്രേമചന്ദ്രന്, അടൂര്‍ പ്രകാശ്, എന്നിവര്‍ ഇംഗ്ലീഷില്‍ സത്യവാചകം ചൊല്ലിയപ്പോള്‍ ഹൈബി ഈഡന് ഹിന്ദിയിലാണ് പ്രതിജ്ഞ ചൊല്ലിയത്. മറ്റ് നേതാക്കള്‍ ദൈവനാമത്തില്‍ പ്രതിജ്ഞയെടുത്തപ്പോള്‍ കെ.രാധാകൃഷ്ണന് ദൃഢപ്രതിജ്ഞ ചെയ്യുന്നു എന്നാണ് പറഞ്ഞത്. ‘കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ’ എന്നു പറഞ്ഞുകൊണ്ടായിരുന്നു സുരേഷ്ഗോപിയുടെ സത്യപ്രതിജ്ഞ.