വടകര: പൈതൃകം ആയഞ്ചേരിയുടെ ആഭിമുഖ്യത്തില്‍ മെയ് 10 മുതല്‍ 14 വരെ ധര്മപ്രഭാഷണ പരമ്പര നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആയഞ്ചേരി അമൃതാനന്ദമയി മഠത്തില്‍ വൈകുന്നേരം 5.30 മുതല്‍ രാത്രി ഒമ്പതു വരെ നടക്കുന്ന പരിപാടിയില്‍ സന്യാസി ശ്രേഷ്ഠന്മാരടങ്ങുന്ന ആധ്യാത്മിക ആചാര്യന്മാര് പങ്കെടുക്കും. ഇതോടൊപ്പം സഹസ്രനാമസ്തോത്ര ജപം, ആദരിക്കല്‍-അനുമോദിക്കല്‍ ചടങ്ങുകള്‍, ഭജനസന്ധ്യ, കവി സ്വദസ് തുടങ്ങിയവയും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
10നു വൈകുന്നേരം മേഖലയിലെ ശബരിമല ഗുരു സ്വാമിമാരെ ആദരിക്കും. തുടര്‍ന്ന് വ്രതമാഹാത്മ്യവും ശബരിമല ദര്‍ശനവും എന്ന വിഷയത്തെ കുറിച്ച് അമൃതകൃപാനന്ദപുരിയുടെ പ്രഭാഷണവും സംശയനിവാരണവും ഉണ്ടായിരിക്കും. 11ന് സ്വാമി ചിദാനന്ദപുരി പ്രഭാഷണം നിര്‍വഹിക്കും. ആചാരപ്രഭവോ ധര്‍മ എന്നതാണ് വിഷയം. 12ന് ധാര്‍മിക ജീവിതത്തെക്കുറിച്ച് ആയടം കേശവന് നമ്പൂതിരി പ്രഭാഷണം നടത്തും. 13ന് ഗുരു സങ്കല്പം എന്ന വിഷയത്തെ കുറിച്ച് ബ്രഹ്മചാരി സുമേധാമൃത ചൈതന്യ പ്രഭാഷണം നടത്തും. 14ന് മാതൃദേവോ ഭവ എന്ന വിഷയത്തെക്കുറിച്ച് കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമിനി ശിവാനന്ദപുരി പ്രഭാഷണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ ‘പൈതൃകം’ ചെയര്മാന് ഡോ. ചെറുവാച്ചേരി രാധാകൃഷ്ണന്, കണ്‍വീനര്‍ മോഹനന് നൊച്ചാട്ട്, ട്രഷറര്‍ അനീഷ് എന്നിവര്‍ പങ്കെടുത്തു.