നാദാപുരം: പരിസ്ഥിതി ദിനത്തില്‍ ‘ഒരു തൈ, ഒരു കൈ’ പദ്ധതിയുമായി മുടവന്തേരി എംഎല്‍പി സ്കൂള്‍. പദ്ധതിയുടെ ഭാഗമായി പേര, കണിക്കൊന്ന, വേപ്പ്, നെല്ലി, പ്ലാവ്, ആഞ്ഞിലി തുടങ്ങി 101 ഓളം വൃക്ഷത്തൈകളാണ് പൊതുവഴികളിലും സ്കൂള്‍ വളപ്പിലും വീട്ടുപറമ്പിലും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും സഹായത്തോടുകൂടി നട്ടത്. വൃക്ഷങ്ങളുടെ പ്രാധാന്യം കുട്ടികളില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധാസത്യന്‍ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റെജുല നെടുമ്പ്രത്ത്, പി.ടി.എ പ്രസിഡന്റ് സക്കീന.എം.ഇ, ഹെഡ് മാസ്റ്റര്‍ സി.പി.അഖില്‍, തുണ്ടിയില്‍ മൂസഹാജി, പി.കെ.സലാം, ബി.പി.സലിം, എം.എ.ഇസ്മായില്‍, ഹംസ.എന്‍.സി, മന്‍സൂറ.കെ, മുഹ്സിന്
വളപ്പില്‍, പി.അഞ്ചു, അശ്വനി മോള് തുടങ്ങിയവര്‍ സംബന്ധിച്ചു.