കുറ്റ്യാടി: കുറ്റ്യാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ ലാബ് നിർമാണത്തിനായി എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചതായി എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഈ സാമ്പത്തിക വർഷം 50 ലക്ഷം രൂപ കുറ്റ്യാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
അനുവദിച്ചിരുന്നു. എന്നാൽ ലാബ് പൂർത്തീകരണത്തിനായി 10 ലക്ഷം രൂപ കൂടി ആവശ്യമുണ്ടെന്ന് സ്കൂൾ അധികൃതരും , ജനപ്രതിനിധികളും കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ യോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് 10 ലക്ഷം രൂപയ്ക്ക് കൂടി സർക്കാരിൽ നിന്നും പ്രത്യേക അനുമതി ലഭ്യമാകുന്നത്.
ഇതോടെ കുറ്റ്യാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ മികച്ച സൗകര്യങ്ങളോടു കൂടിയുള്ള ലാബ് നിർമ്മാണം സാധ്യമാകും