
വടകര: മുസ്ലിം ലീഗ് നേതാവും വടകര നഗരസഭ മുന്‍ പ്രതിപക്ഷ നേതാവും എംയുഎംജെബി സ്‌കൂള്‍ റിട്ട. അധ്യാപകനുമായ കെ.വി.ഖാലിദ് (82) അന്തരിച്ചു. സ്വതന്ത്ര മത്സ്യത്തൊഴിലാളി
യൂനിയന്‍ (എസ്ടിയു) സംസ്ഥാന പ്രസിഡണ്ട്, എംഐ സഭ അംഗം, മത്സ്യഫെഡ് മെമ്പര്‍, കടാശ്വാസ കമ്മീഷന്‍ അംഗം, വടകര മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി, മുന്‍സിപ്പല്‍ ഏരിയ ജോ. സെക്രട്ടറി, മസ്ജിദുല്‍ മുജാഹിദീന്‍ സ്ഥാപക അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: സൈനബ. മക്കള്‍: ഫൈസല്‍, ശബാബ് (ഇരുവരും സൗദി), ഫായിസ്, മുംതാസ്, നുസൈബ, പരേതനായ ശിഹാബുദ്ധീന്‍. മരുമക്കള്‍: ഷൗക്കത്ത്, നിസാര്‍ (കുവൈത്ത്), സാജിത, ജസ്മിന, ഫാത്തിമത്തു ഫസീല. സഹോദരങ്ങള്‍: മുസ്തഫ, സുഹറ. മയ്യത്ത് നമസ്‌കാരം നാളെ (ബുധന്‍) 12 മണി വടകര ശൈഖ് മസ്ജിദ്.















