വടകര: മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫി തിളക്കത്തില്‍ വീണ്ടും മണിയൂര്‍
ഗ്രാമപഞ്ചായത്ത്. 2024-25 വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ ഗ്രാമപഞ്ചായത്തായാണ് മണിയൂര്‍ തെരഞ്ഞെടുക്കപ്പെട്ടത്. 2024 ഏപ്രില്‍ മുതല്‍ 2025 മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. പ്രസിഡന്റായിരുന്ന ടി.കെ.അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ശുചിത്വം, വിദ്യാഭ്യാസം, ഫലപ്രദമായ ഓഫീസ് പ്രവര്‍ത്തനം, 100 ശതമാനം നികുതി പിരിവ്, ഫലപ്രദമായ പദ്ധതി ചെലവ്, മികച്ച എംസിഎഫ്, ഹരിത കര്‍മസേന കണ്‍സോര്‍ഷ്യം, ടേക്ക് എ ബ്രേക്ക്, ഉയരെ സമഗ്ര വിദ്യാഭ്യാസ പരിപാടി, ആരോഗ്യ കായിക വിദ്യാഭ്യാസ പരിപാടിയായ റൈസിങ് മണിയൂര്‍ എന്നിവയുടെ പ്രവര്‍ത്തനത്തിലൂടെയാണ് അവാര്‍ഡിന് അര്‍ഹമായത്. 2023-24 സാമ്പത്തിക വര്‍ഷം സ്വരാജ് ട്രോഫിയില്‍ കോഴിക്കോട് ജില്ലയില്‍ ഒന്നാമതായിരുന്നു മണിയൂര്‍ പഞ്ചായത്ത്.















