അഴിയൂര്‍: കരിയാട്ടെ പൗരപ്രമുഖനും റിട്ടയേര്‍ഡ് എഇഒയുമായ പനങ്ങാട്ട് അമ്മദ് (74) അന്തരിച്ചു. പുതുശ്ശേരി പള്ളി മഹല്‍ മുന്‍ ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗ് നേതാവുമാണ്. പരേതനായ പനങ്ങാട്ട് മായന്‍ കുട്ടി ഹാജിയുടെയും പാലേരി കദീശയുടെയും മകനാണ്. ഭാര്യ കോക്കാട്ട് സുലൈഖ. മക്കൾ: മുഹമ്മദ് ജൗഹർ, മുഹമ്മദ് ഷഫീഖ്, ജസ്ലീന. മരുമക്കള്‍: അബ്ദുൽ ലത്തീഫ് എരഞ്ഞോളി ഇരിങ്ങണ്ണൂർ, ഹഫ്സ കടവത്തൂർ, സാജിത തൂണേരി. സഹോദരങ്ങള്‍: കിഴക്കാടത്തില് ആമിന, പനങ്ങാട്ട് ഹനീഫ, മണക്കോന്റവിട ആയിഷ.