
വടകര: ചോമ്പാല ഉപജില്ലാ സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് ചോറോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വടകര താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍
നിയമ അവബോധന പവിലിയന് സ്ഥാപിച്ചു. പവിലിയന്റെ ഔദ്യോഗിക ഉദ്ഘാടനം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അലി ഫാത്തിമ നിര്‍വഹിച്ചു. താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രട്ടറി അ്രബൂബക്കര് സിദ്ദീഖ്, പാരാ ലീഗല്‍ വോളന്റിയര്‍മാരായ ശാന്ത കെ.എം, വിജിത് കുമാര്‍, വിലാസിനി എന്നിവര്‍ പങ്കെടുത്തു. അധ്യാപകരും വിദ്യാര്‍ഥികളും എന്‍എസ്എസ് വോളന്റിയര്‍മാരും ഹരിത കര്‍മ സേന അംഗങ്ങളും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കുട്ടികള്‍ക്കായി നിയമ അവബോധ ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു. വിജയികള്‍ക്ക് സമ്മാനം നല്കി.
















