
കൊയിലാണ്ടി: സ്റ്റേറ്റ് ബാങ്കിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. കോമത്ത്കര തോട്ടത്തില്‍ താഴെ താമസിക്കും സുബിലാഷാണ് (42)
മരിച്ചത്.
ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ഭക്ഷണം വാങ്ങി മടങ്ങുന്നതിനിടെ കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന ഡ്യൂക്ക് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സുബിലാഷിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്കു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. വെന്റിലേറ്ററില്‍ കഴിയുന്നതിനിടെ
ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു മരണം.
അച്ഛന്: വാസു. അമ്മ: ലീല. ഭാര്യ: വിധു. മകന്: ധാന്വിക്. സഹോദരന്: സുധി.
ഇന്നലെ പുലര്‍ച്ചെയുണ്ടായ ബൈക്കപകടത്തില്‍ പന്തലായനി സ്വദേശി മരണപ്പെട്ടു. ഇതിന്റെ നടുക്കം മാറും മുമ്പാണ് വീണ്ടും അപകട മരണം.
















