
വടകര: തെരഞ്ഞെടുപ്പ് സംവിധാനത്തെ പാടെ അട്ടിമറിച്ച് ഭരണം നിലനിര്‍ത്താനാണ് നരേന്ദ്ര മോഡിയുടെ ഫാസിസ്റ്റ് സര്‍ക്കാര്‍ പരിശ്രമിക്കുന്നതെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ് പറഞ്ഞു. സിപിഐയുടേയും മഹിളാസംഘത്തിന്റേയും സമുന്നത
നേതാവായിരുന്ന പി.പി. വിമലടീച്ചര്‍ അനുസ്മരണം വടകരയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് പിന്നില്‍ ബിജെപിയും സംഘപരിവാറുമാണെന്നത് പകല്‍പോലെ വ്യക്തമാണ്. ബിജെപിക്ക് ഇനി മതത്തിന്റേയും ദൈവത്തിന്റേയും പേരില്‍ വോട്ട് പിടിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായിട്ടുണ്ട്. എങ്ങിനേയും ഭരണത്തില്‍ കടിച്ചുതൂങ്ങാന്‍ തെരഞ്ഞെടുപ്പ് സംവിധാനത്തെത്തന്നെ അട്ടിമറിക്കുകയാണ്.
എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം ഈ ഫാസിസ്റ്റ് വാഴ്ചയ്ക്കെതിരെ രംഗത്തുവരുന്നതാണ് ഇന്ന് രാജ്യം കാണുന്നതെന്ന് ഗവാസ് പറഞ്ഞു.
രാവിലെ പഴങ്കാവിലെ പി.പി വിമലടീച്ചറുടെ സ്മൃതി കുടീരത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. പി അശോകന് പതാക ഉയര്‍ത്തി. അനുസ്മരണ ചടങ്ങില്‍ സിപിഐ ലോക്കല്‍ സെക്രട്ടറി സി രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ആര്. സത്യന്, പി. സുരേഷ് ബാബു, മണ്ഡലം സെക്രട്ടറി ഇ. രാധാകൃഷ്ണന്, മഹിളാസംഘം ജില്ലാ ട്രഷറര്‍ കല്യാണി, മഹിളാസംലം ജില്ലാ ജോ. സെക്രട്ടറി റീന സുരേഷ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ കെ സരോജിനി, പി ഗീത, മഹിളാസംഘം നേതാവ് എന്‍ എം
വിമല എന്നിവര്‍ സംസാരിച്ചു. ആര് കെ സുരേഷ് ബാബു സ്വാഗതം പറഞ്ഞു.
അനുസ്മരണത്തിന്റെ ഭാഗമായി വൈകീട്ട് വടകര കൊപ്ര ഭവനില്‍ നടന്ന വനിതാ സംഗമം എന്‍എഫ്ഐഡബ്ല്യു ദേശീയ സമിതി അംഗം കെ.എസ്. ജയ ഉദ്ഘാടനം ചെയ്തു. മഹിളാ സംഘം മണ്ഡലം പ്രസിഡന്റ് പി ഗീത അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്, ആര് സത്യന്, റീന സുരേഷ്, കല്യാണി, ഇ രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്മാന് പി അശോകന് സ്വാഗതവും ആര് കെ സുരേഷ് ബാബു നന്ദിയും പറഞ്ഞു.
















