
കക്കട്ടില്‍: വിദ്യാലയങ്ങള്‍ സ്‌നേഹാലയങ്ങളാകണമെന്ന് പ്രശസ്ത സിനി ആര്‍ട്ടിസ്റ്റ് വിനോദ് കോവൂര്‍ അഭിപ്രായപ്പെട്ടു. വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി
ആഘോഷങ്ങളും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു
അദ്ദേഹം. സമൂഹം വളരെ വേഗം മാറി കൊണ്ടിരിക്കുന്ന ഇക്കാലത്ത് വിദ്യാര്‍ഥികളുടെ സ്വഭാവ
രൂപീകരണത്തില്‍ അധ്യാപകര്‍ക്കു വലിയ പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ മാനേജര്‍ അരയില്ലത്ത് രവി അധ്യക്ഷത വഹിച്ചു. കെ.ടി.ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. വിരമിക്കുന്നവര്‍ക്ക് സ്‌കൂള്‍ പ്രസിഡന്റ് കെ.പി.രാജന്‍, കെ.ടി. ബിജു, സന്ധ്യ
കരണ്ടോട് എന്നിവര്‍ ഉപഹാരം നല്‍കി. വി.എം. ചന്ദ്രന്‍, പ്രമോദ് കക്കട്ടില്‍, അതുല്‍ കൃഷ്ണ, എന്‍.വി.ചന്ദ്രന്‍, എലിയാറ
ആനന്ദന്‍, പി. സുരേഷ് ബാബു, സി.വി. അഷറഫ്, എം.എം.രാധാകൃഷ്ണന്‍, ആര്‍.പി. വിനോദന്‍, സി.പി. സജിത, പി. ലജിന, പി. സുന്ദരേശന്‍, ടി. പ്രജിത്ത്, കെ. റിനീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.പി. സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പള്‍ എ. മനോജന്‍ സ്വാഗതവും
പ്രധാനാധ്യാപിക കെ. ഹീറ നന്ദിയും പറഞ്ഞു. ഗാനമേളയും കുട്ടികളുടെ കലാപരിപാടികളും
അരങ്ങേറി.
















