
വടകര: കസ്റ്റംസ്‌റോഡ്-പൂവാടന്‍ഗേറ്റ് യൂനിറ്റി റസിഡന്റ്‌സ് അസോസിയേഷന്‍ വി ട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. കോറോത്ത് നടന്ന ക്യാമ്പില്‍ നൂറോളം പേര്‍ ചികിത്സ തേടി. മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.പി.വ്യാസന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ബഷീര്‍ പൊന്മണിച്ചി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഡോ.സാരംഗി സംസാരിച്ചു. സെക്രട്ടറി ആര്‍.കെ.പ്രദീപ്
സ്വാഗതവും ട്രഷറര്‍ ടി.പി.രാജീവന്‍ നന്ദിയും പറഞ്ഞു.
പി.മഹമൂദ്, കെ.പി.നജീബ്, ടി.പി.മുസ്തഫ, ടി.പി.രാജേന്ദ്രന്‍, വി.റയീസ്, പി.വി.സി.മമ്മു, സി.എച്ച്.ജനീഷ്‌കുമാര്‍, ടി.പി.രാജന്‍, പി.ഹാരിസ്, ആശ അനില്‍കുമാര്‍, വി.മീര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















