
കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടന്ന ആലിന്‍കീഴ് മേളം ആസ്വാദകര്‍ക്ക് നാദവിസ്മയമായി.
കലാനിധി കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ പ്രമാണത്തില്‍ പാണ്ടിയും പഞ്ചാരിയും
ചെമ്പടയും നാദമഴയായി പെയ്തിറങ്ങി.
വെളളിയണൂര് സത്യന്മാരാര്, മുചുകുന്ന് ശശി മാരാര്‍, മേള കലാരത്നം സന്തോഷ്
കൈലാസ്, കൊട്ടാരം ബിനു മാരാര്‍, റിജില്‍ കാഞ്ഞിലശ്ശേരി, രഞ്ജിത്ത് മാരാര്‍ മേപ്പയ്യൂര്‍, മാരായമംഗലം രാജീവന്, അരവിന്ദന് കാഞ്ഞിലശ്ശേരി, വളയനാട് ശരവണന് തുടങ്ങി എഴുപതില്‍പ്പരം
വാദ്യപ്രതിഭകള്‍ മേളത്തില്‍ പങ്കെടുത്തു.
മഹാശിവരാത്രി ദിനത്തില്‍ കാലത്ത് മുതല്‍ സര്‍വ്വൈശ്വര്യ പൂജ, സഹസ്രകുംഭാഭിഷേകം,
നൂറ്റിഅന്‍പതില്‍പ്പരം നര്‍ത്തകിമാര്‍ ഒരുക്കുന്ന ശിവദം ശാസ്ത്രീയ നൃത്താര്‍ച്ചന, ഉച്ചയ്ക്ക് പ്രസാദഊട്ട്, ദീപരാധനയ്ക്കുശേഷം ശയനപ്രദക്ഷിണം, രാത്രി ഭക്തിഗാനമേള, ഇരട്ടത്തായമ്പക എന്നിവ ഉണ്ടായിരിക്കും.
-സുധീര്‍ കൊരയങ്ങാട്
















