ചൊക്ലി: പ്രമുഖ ചിത്രകാരനും ശില്പിയും പാനൂര്‍ പിആര്‍എം ഹയര്‍ സെക്കന്ററി സ്കൂള്‍ റിട്ട. ചിത്രകലാ അധ്യാപകനുമായ മുരളി ഏറാമല (59) അന്തരിച്ചു. ചലച്ചിത്രകലാ സംവിധായകനും നാടക രചയിതാവും സിനിമാസംവിധാന സഹായിയുമാണ്. പെരിങ്ങത്തൂര്‍ എന്‍എഎം കോളജില്‍ വിദ്യാര്‍ഥികള്‍ക്കായി നാടക പരിശീലനം നടത്തുകയായിരുന്നു. ഒളവിലത്ത്
ബന്ധു വീട്ടില്‍ താമസിക്കുന്നതിനിടെ കുഴഞ്ഞു വീണ മുരളി ഏറാമലയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏത് ചടങ്ങുകള്‍ക്കും സ്റ്റേജ് സജ്ജീകരണമുള്പ്പടെ നടത്തുന്ന അപൂര്‍വ്വ കലാകാരനെയാണ് മുരളി ഏറാമലയുടെ
വേര്‍പാടിലൂടെ നഷ്ടമായത്. ഭാര്യ: മിനി (അധ്യാപിക പാനൂര്‍ പിആര്‍എം ഹയര്‍ സെക്കന്ററി സ്കൂള്‍). മക്കള്‍: മുരളിക, മാളവിക, മനസ്വിക (മൂവരും വിദ്യാര്‍ഥികള്‍). അച്ഛന്: ഏറാമലയിലെ ജ്യോതിഷ പണ്ഡിതന് പരേതനായ ബാലന് പണിക്കര്‍. അമ്മ: നാണിയമ്മ. സഹോദരങ്ങള്‍: രവീന്ദ്രന് (കച്ചവടം, ഏറാമല), ശശീന്ദ്രന് (റിട്ട. അധ്യാപകന്, ആദിയൂര് എല്‍പി സ്കൂള്‍), പവിത്രന് (റിട്ട. അധ്യാപകന് ചോറോട് ഹൈസ്കൂള്‍), ഷാജി (റിട്ട.റെയില്‍വേ ഉദ്യോഗസ്ഥന്), രമ (കോഴിക്കോട്), ഉഷ (മടപ്പള്ളി), ഷൈല (തിരുവനന്തപുരം), ലീന (ഒളവിലം).