കൊയിലാണ്ടി: സമസ്ത എപി വിഭാഗം വൈസ് പ്രസിഡന്റും കാരന്തൂര്‍ മര്‍കസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി അന്തരിച്ചു. 88 വയസ്സായിരുന്നു. സുന്നി ജംഇയ്യത്തുല്‍
മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റുമാണ്. സയ്യിദ് അഹ്മദ് ബാഫഖിയുടെയും സയ്യിദത്ത് നഫീസ ബീവിയുടെയും മകനായി 1938ല്‍ കൊയിലാണ്ടിയില്‍ ജനനം. കൊയിലാണ്ടി മുബാറക് റോഡില്‍ വലിയകത്ത് ബംഗ്ലാവിലാണ് താമസം. 1978 മുതല്‍ സംഘടനാ രംഗത്ത് സജീവം. എസ്വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ട്രഷറര്‍, ജാമിഅഃ നൂരിയ്യ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയായ ഫൈസീസിന്റെ പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചു. തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്ലാം, കോഴിക്കോട് വലിയങ്ങാടി പാണ്ടികശാല, കൊയിലാണ്ടി, പരപ്പനങ്ങാടി പനയത്തില്‍, ജാമിഅഃ നൂരിയ്യ പട്ടിക്കാട് എന്നിവിടങ്ങളില്‍ പഠനം. അബ്ദുല്‍ ഖാദിര്‍ മുസ്്ലിയാര്‍ മാട്ടൂല്‍, ഇ കെ ഹസന് മുസ്്ലിയാര്‍, ഹാഫിള് മുഹമ്മദ് മുസ്്ലിയാര്‍ ബേപ്പൂര്‍, കൊയിലാണ്ടി ഖാളി പൊടിയാട് കുഞ്ഞഹമ്മദ് മുസ്്ലിയാര്‍, കുറ്റിപ്പുറം അബ്ദുല്‍ഖാദിര്‍ മുസ്്ലിയാര്‍, സി എം വലിയുല്ലാഹി, കോട്ടുമല അബൂബക്കര്‍ മുസ്്ലിയാര്‍, ഇ കെ അബൂബക്കര്‍ മുസ്്ലിയാര്‍ എന്നിവര്‍ ഗുരുവര്യര്‍. പാണക്കാട് ഹുസൈന് ശിഹാബ് ആറ്റക്കോയ തങ്ങള്‍, ശിറിയ
അലിക്കുഞ്ഞി മുസ്്ലിയാര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, അബ്ദുല്‍ ഖാദിര്‍ ബാഫഖി തങ്ങള്‍, സയ്യിദ് ഹുസൈന് ബാഫഖി എന്നിവര്‍ സതീര്‍ഥ്യരാണ്.
അജ്മീര്‍ ഖാജാ മുഈനുദ്ദീന് ചിശ്തി തങ്ങളുടെ നാമധേയത്തില്‍ ജാമിഅ മുഈനിയ്യ അജ്മീര്‍ ശരീഫ് നല്കുന്ന രണ്ടാമത് സുല്‍ത്വാനുല്‍ ഹിന്ദ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ ശരീഫ ഉമ്മുക്കുല്‍സു. മക്കള്‍: സയ്യിദ് ഇബ്രാഹീം ബാഫഖി, സയ്യിദ് ഹുസൈന് ബാഫഖി, സയ്യിദ് ഉസ്മാന് ബാഫഖി, സയ്യിദ് ഇസ്മാഈല്‍ ബാഫഖി, സയ്യിദ് സൈദ് ഉമര്‍ ബാഫഖി, സയ്യിദ് സൈന്‍ ബാഫഖി, സയ്യിദ് അബ്ദുറഹ്മാന് ബാഫഖി, സയ്യിദത്ത് ശരീഫ റുഖയ്യ, സയ്യിദ് ഹാശിം ബാഫഖി. മയ്യത്ത് നിസ്കാരം നാളെ ഉച്ചക്ക് കൊയിലാണ്ടിയില്‍.














