പുറമേരി: ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ആവേശകരമായ സമാപനം. നാട്ടകം അരൂര്‍ 168 പോയിന്റോടെ ഒന്നാം സ്ഥാനവും 160 പോയിന്റോടെ യുവ പെരുമുണ്ടച്ചേരി രണ്ടാം
സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ചരിത്രകാരന് പി.ഹരീന്ദ്രനാഥ് നിര്‍വഹിച്ചു. വിജയികള്‍ക്കുള്ള സമ്മാനത്തുക വിതരണവും ചടങ്ങില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത അധ്യക്ഷത വഹിച്ചു. കേരളോത്സവത്തിലെ കായിക മത്സരങ്ങള്‍ മികച്ച രീതിയില്‍ സംഘടിപ്പിച്ചതിന് സംഘാടകന്‍ സി.എച്ച്.പ്രദീപ് കുമാറിനെ ചടങ്ങില്‍ ആദരിച്ചു. വൈസ് പ്രസിഡന്റ് സബീദ കേളോത്ത്, രമ മടപ്പള്ളി, ഷംസു മഠത്തില്‍, അജയന് പുതിയോട്ടില്‍, എന്‍.കെ.അലിമത്ത്, സെക്രട്ടറി കെ.കെ.വിനോദന്‍, പി.അജിത്ത്, കൂടത്താങ്കണ്ടി സുരേഷ്, എം.കെ.ഭാസ്കരന്, എന്‍.കെ.രാജഗോപാല്‍, സതീന്ദ്രന്, എം.എ.ഗഫൂര്‍, മുഹമ്മദ് പുറമേരി, കളത്തില്‍ ബാബു, കെ.എം.സമീര്‍, ബീന കല്ലില്‍, നാണു പുളിയനാണ്ടിയില്‍, സുരേഷ് ബാബു പുതിയോട്ടില്‍, സഞ്ജീവന് കൂവേരി, സുനിത സുമാലയം, എം.വി.ഷിജി, ലിബിഷ പനമ്പ്ര, ഷാഹിന എന്നിവര്‍ സംസാരിച്ചു.














