
വടകര: വീട് കേന്ദ്രീകരിച്ച് മദ്യവില്പന നടത്തിയ 52-കാരന് എക്സൈസ് പിടിയില്‍. തിരുവള്ളൂര്‍ ശാന്തിനഗര്‍ കോളനിയിലെ മേക്കോടക്കാട്ട് സുരേഷ് ആണ് അറസ്റ്റിലായത്.
പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് എക്സൈസ് സംഘം രംഗത്തിറങ്ങുകയായിരുന്നു.
വീട്ടില്‍ വിദേശമദ്യ വില്പന നടത്തുന്നതിനിടെയാണ് വടകര എക്സൈസ് റേഞ്ച് സംഘം ഇയാളെ കൈയോടെ പിടികൂടിയത്. വില്പനയ്ക്കായി സൂക്ഷിച്ച 5 ലിറ്റര്‍ വിദേശമദ്യവും വീട്ടില്‍ നിന്ന് കണ്ടെടുത്തു.
സുരേഷിന്റെ അനധികൃത മദ്യവില്പനയ്ക്കെതിരെ പ്രദേശവാസികളില്‍ നിന്ന് വടകര റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്നാണ് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) ജയപ്രസാദ് സി.കെ, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) രേഷ്മ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സന്ദീപ്, മുഹമ്മദ് റമീസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സൂര്യ എന്നിവരടങ്ങിയ സംഘം റെയ്ഡ് നടത്തിയത്. പ്രതിയെ വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
















