വില്യാപ്പള്ളി: 31 മിനുട്ടില്‍ 1556 തവണ വടി കറക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി അബിന്‍ ഗുരുക്കള്‍. കളരിപ്പയറ്റിലെ ഈ അപൂര്‍വ നേട്ടം ശ്രദ്ധേയമായി. അഷ്ടപതി
കളരി സംഘത്തിന്റെ സ്ഥാപകനും കളരി അഭ്യാസിയുമാണ് അബിന്‍ ഗുരുക്കള്‍. വര്‍ഷങ്ങളായുള്ള കഠിനാധ്വാനത്തിന്റേയും അര്‍പ്പണ ബോധത്തിന്റേയും ഫലമാണ് ഈ അംഗീകാരം. കളരിപ്പയറ്റ് പരിശീലകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വലിയ പ്രചോദനമാണ് ഈ നേട്ടം. വില്ല്യാപ്പള്ളി കാരേക്കുനി ബാബു-സുധ ദമ്പതികളുടെ മകനാണ് അബിന്‍ ഗുരുക്കള്‍.














