
അഴിയൂര്‍: യുഡിഎഫ്-ആര്‍എംപിഐ ജനകീയ മുന്നണി സ്ഥാനാര്‍ഥി കെ.കെ.രമ ചോമ്പാല്‍ തുറമുഖത്ത് വോട്ടഭ്യര്‍ഥന നടത്തി. മല്‍സ്യ തൊഴിലാളികള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍
അവര്‍ സ്ഥാനാര്‍ഥിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുറമുഖത്ത് മല്‍സ്യ തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ സിസിടിവിയും ഹൈമാസ് ലൈറ്റും സ്ഥാപിക്കാനുള്ള ഭരണാനുമതി ലഭിച്ച കാര്യം കെ.കെ.രമ പറഞ്ഞു.
ബുധനാഴ്ച കാലത്ത് എഴ് മണിയോടെയാണ് നേതാക്കളും പ്രവര്‍ത്തകരും ഹാര്‍ബറിലെത്തിയത്. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് ഷജിന കെടക്കാട്ട്, കോട്ടയില്‍
രാധാകൃഷ്ണന്, വി.പി.അനില്‍ കുമാര്‍, പി.ബാബുരാജ്, പി.പി.ഇസ്മയില്‍, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി, യു.എ.റഹിം, ടി.സി.രാമചന്ദ്രന്, അഫ്സില ഷഫീഖ്, ടി.കെ.അനിത, കെ.കെ.ഷെറിന് കുമാര്‍, വി.പി.പ്രകാശന്, മോനാച്ചി ഭാസ്കരന്, സി.സുഗതന് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.















