വടകര: വടകരയിലെ വാടക മുറിയില്‍ താമസക്കാരനായ കോളജധ്യാപകന് മരിച്ച നിലയില്‍. വീരഞ്ചേരിയില്‍ സീയം ആശുപത്രി പരിസരത്തെ കെട്ടിടത്തിനു മുകളിലെ
മുറിയില്‍ താമസിക്കുന്ന തൃശ്ശൂര്‍ കുന്നംകുളം പഴഞ്ഞി സ്വദേശി കെ.എം.സോമനാണ് (47) മരിച്ചത്. തലശ്ശേരിയിലെ കോളജ് അധ്യാപകനായ സോമന് പത്ത് വര്‍ഷത്തോളമായി ഇവിടെ മുറിയില്‍ താമസിച്ചു വരികയായിരുന്നു. രാവിലെ ഭാര്യ വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് കെട്ടിട ഉടമയെ അറിയിച്ചു. ഇദ്ദേഹം മുറിയില്‍ എത്തിയപ്പോഴാണ് സോമനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇക്കഴിഞ്ഞ രണ്ടാം തിയതി സോമന് ആന്റിയോപ്ലാസ്റ്റിക്ക് വിധേയനായിരുന്നു. ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാവൂ. നേരത്തേ, മണിയൂര്‍ എഞ്ചിനിയറിങ്ങ് കോളജില്‍ അധ്യാപകനായിരുന്നു.














