വടകര: യുഡിഎഫ് പിന്തുണക്കുന്ന ആര്‍എംപിഐ സ്ഥാനാര്‍ഥി കെ.കെ.രമയെ വിജയിപ്പിക്കുന്നതിനു വടകര നിയമസഭാമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു. ഡോ. എം.കെ.മുനീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അടക്കാത്തെരു കോഫി ഹൗസിന്
പിറകുവശത്താണ് ഓഫീസ്. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് കോട്ടയില്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. എം.സി വടകര, കെ.കെ.രമ, പി.പി.ജാഫര്‍, എന്‍.വേണു, കുളങ്ങര ചന്ദ്രന്, അഡ്വ. ഐ.മൂസ എന്നിവര്‍ സംസാരിച്ചു.














